Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Advocate For

Kannur

ഓ​രോ​രു​ത്ത​രും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ വ​ക്താ​ക്ക​ളാ​ക​ണം: ബി​ഷ​പ് അ​ല​ക്സ് വ​ട​ക്കും​ത​ല

ക​ണ്ണൂ​ർ: പ​രി​സ്ഥി​തി സം​ര​ക്ഷ​ണം എ​ന്ന​ത് ഒ​രു ദി​വ​സ​ത്തെ ച​ട​ങ്ങ​ല്ലെ​ന്നും ഓ​രോ​രു​ത്ത​രും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ വ​ക്താ​ക്ക​ളാ​യി മാ​റ​ണ​മെ​ന്നും ക​ണ്ണൂ​ർ ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല. കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ർ​ണ​ശേ​രി ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന പ​രി​സ്ഥി​തി ദി​നാ​ചാ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

പ്ര​കൃ​തി​യെ​യും പ​രി​സ്ഥി​തി​യെ​യും സം​ര​ക്ഷി​ച്ച് നി​ല​നി​ർ​ത്തി വ​രും​ത​ല​മു​റ​യ​ക്ക് കൈ​മാ​റാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം ഓ​രോ വ്യ​ക്തി​ക്കു​മു​ണ്ട്. ഇ​തി​ലൂ​ടെ നാം ​നി​ർ​വ​ഹി​ക്കു​ന്ന​ത് അ​തി​ജീ​വ​നം കൂ​ടി​യാ​ണെ​ന്നും ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല പ​റ​ഞ്ഞു.

സു​സ്ഥി​ര​മാ​യ ജീ​വി​ത​ത്തി​ന് പ്ലാ​സ്റ്റി​ക്കി​ന്‍റെ ഉ​പ​യോ​ഗം കു​റ​യ്ക്കു​ക​യും പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന രീ​തി​ക​ൾ ജീ​വി​ത​ശൈ​ലി​യാ​ക്കു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്നും ബി​ഷ​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. കെ​എ​ൽ​സി​എ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഗോ​ഡ്സ​ൺ ഡി​ക്രൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ട്ര​ഷ​റ​ർ ര​തീ​ഷ് ആ​ന്‍റ​ണി, രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ആ​ൻ​സി​ൽ പീ​റ്റ​ർ, ഫാ. ​മ​നോ​ജ് സെ​ലി​ൻ​ദാ​സ്, മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി നൊ​റോ​ണ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ൺ ബാ​ബു, രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​ജ​ൻ ഫ്രാ​ൻ​സി​സ്, റി​ക്സ​ൺ ജോ​സ​ഫ്, കെ.​എ​ച്ച്.​ജോ​ൺ, റി​നേ​ഷ് ആ​ന്‍റ​ണി, ജോ​യ്സ് മെ​നേ​സ​സ്, പ്രീ​ത സ്റ്റാ​ൻ​ലി, ഫ്രാ​ൻ​സി​സ് അ​ല​ക്സ്, സു​രേ​ഷ് ബാ​ബു, ഡി​യോ​ൺ ആ​ന്‍റ​ണി, ചാ​ൾ​സ് ഗി​ൽ​ബ​ർ​ട്ട്, ഷീ​ബ അ​ക്ത​ർ, പീ​റ്റ​ർ ക​ണ്ണാ​ടി​പ്പ​റ​മ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ണ്ണൂ​രി​ലെ ക്രൈ​സ്ത​വ സാ​ന്നി​ധ്യ​ത്തി​ന്‍റെ 525 വ​ർ​ഷ​ത്തി​ന്‍റെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി കെ​എ​ൽ​സി​എ യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​ർ രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ 525 ല​ധി​കം വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു.

Latest News

Corehub Up